LatestThiruvananthapuram

കർഷക പ്രതിഷേധം

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്: നെടുമങ്ങാട് കാർഷിക മൊത്ത വ്യാപാര മാർക്കറ്റിൽ ഹോർട്ടികോർപ്പ് മുഖേന പച്ചക്കറികളും വാഴക്കുലകളും വിറ്റഴിച്ച കർഷകർക്ക് ഫെബ്രുവരി മുതലുള്ള ഒരു കോടിയിലേറെ രൂപ ഹോർട്ടികോർപ്പ് നൽകിയിട്ടില്ല.

നാലു മാസത്തെ കാത്തിരിപ്പിനൊടുവിൽ തെരുവിലിറങ്ങിയ കർഷകർ വിപണിക്കു മുന്നിൽ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തി. കാർഷിക ഉല്പന്നങ്ങൾക്ക് വില ലഭിക്കാത്തതുമൂലം പല കർഷകർക്കും കൃഷി ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്.

സമരം കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ആർ മധു, പ്രസിഡണ്ട് പി ജി പ്രേമചന്ദ്രൻ, സി പി എം എൽ സി മാരായ എസ് ബിജു റഹിം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി

Related Articles

Back to top button