KannurKeralaLatest

കണ്ണൂരില്‍ കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂര്‍: കോവിഡ് ചികിത്സയില്‍ കഴിയുകയായിരുന്ന രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലി കുണ്ടേരി സ്വദേശി കെ.വി സന്തോഷ് (45), മാവിലായി സ്വദേശി കെ.കൃഷ്ണന്‍ (74) എന്നിവരാണ് മരിച്ചത്. ഇരുവരും പരിയാരത്തെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മുംബൈയില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന സന്തോഷ് ഒരാഴ്ച മുമ്ബാണ് കേരളത്തില്‍ എത്തിയത്.

രക്തത്തിലെ ഓക്സിജന്റെ അളവുകുറഞ്ഞ് ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങള്‍ക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് കൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. പ്രമേഹവും കിഡ്നി സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.ഈ മാസം ഒമ്പതുമുതല്‍ ചകിത്സയിലായിരുന്നു.

Related Articles

Back to top button