IndiaLatest

ഡല്‍ഹിയിലെ കോവിഡ് കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3846 പേര്‍ക്ക് മാത്രമാണ് ഡല്‍ഹിയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷം പ്രതിദിന കോവിഡ് രോഗികളിലുണ്ടാകുന്ന ഏറ്റവും താഴ്ന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡിനെ തുടര്‍ന്നുണ്ടായ മരണ നിരക്കിലും ഡല്‍ഹിയില്‍ കുറവുണ്ടായിട്ടുണ്ട്. 235 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്. 5.78 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 9427 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് വൈറസ് വ്യാപനത്തിന് തടയിടാനായി കര്‍ശന നിയന്ത്രണങ്ങളാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഫലമായാണ് കോവിഡ് കേസുകളില്‍ കുറവുണ്ടായതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. രാജ്യത്ത് കോവിഡിന്റെ രണ്ടാം തംരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയത്. ഏപ്രില്‍ 22-ന് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36.2 ശതമാനം വരെ എത്തിയിരുന്നു.

Related Articles

Back to top button