KeralaLatest

മാർച്ച് 15 മുതൽ 17 വരെ തീയതികളിൽ സംസ്ഥാനത്തെ റേഷൻ കടകൾ പ്രവൃത്തിക്കില്ല,

“Manju”

റേഷൻ മസ്റ്ററിങ്:15 മുതൽ 17 വരെ സ്പെഷ്യൽ ഡ്രൈവ്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകൾ 15,16,17 ദിവസങ്ങളിൽ പ്രവർത്തിക്കില്ലായെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. അവധി റേഷൻ കാർഡുകളുടെ മസ്റ്ററിങ് നടക്കുന്നത് മൂലമാണ്. കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്ന ഇ -കെ വൈസി അപ്‌ഡേഷനിൽ നിന്ന് കേരളത്തിന് മാറിനിൽക്കാനായി സാധിക്കില്ല. അതിനാലാമ് ഈ മൂന്ന് ദിവസവും റേഷൻ വിതരണം പൂർണമായി നിർത്തിവച്ചുകൊണ്ട് അപ്‌ഡേഷൻ നടത്തുന്നതിനായി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

റേഷൻ വിതരണത്തിന് തടസ്സം നേരിടുന്നത് കണക്കിലെടുത്ത് താൽകാലികമായി മസ്റ്ററിങ് നിർത്തിവച്ചു. ഇ കെ വൈസി അപ്‌ഡേഷൻ മാർച്ച്‌ മാസത്തിലും നടത്തിവരുകയാണ്. അതിനാൽ ഈ മാസം റേഷൻ വിതരണത്തിന്റെ പ്രവൃത്തി സമയം ക്രമീകരിച്ചു. ഇന്ന് ഉച്ചവരെ 2,29,000 വരെ റേഷൻ കടകളിൽ നിന്നും അരി വാങ്ങിയതായി മന്ത്രി പറഞ്ഞു.

Related Articles

Back to top button