IndiaKeralaLatest

ഫൈസര്‍ വാക്‌സിന്‍ റഫ്രിജറേറ്ററില്‍ ഒരു മാസംവരെ സൂക്ഷിക്കാം

“Manju”

വാഷിങ്ടണ്‍: ഫൈസര്‍- ബയോണ്‍ടെക്ക് കോവിഡ് 19 വാക്‌സിന്‍ റഫ്രിജറേറ്ററില്‍ ഒരുമാസംവരെ സൂക്ഷിക്കാമെന്ന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. ഫൈസര്‍ സമര്‍പ്പിച്ച വിവരങ്ങള്‍ അവലോകനം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം .
2-8 ഡിഗ്രി സെല്‍ഷ്യസില്‍ റെഫ്രിജറേറ്ററില്‍ വാക്‌സിന്‍ വയലുകള്‍ ഒരുമാസം വരെ സൂക്ഷിക്കാം. നേരത്തേ ഇതേ താപനിലയില്‍ അഞ്ചുദിവസം സൂക്ഷിക്കുന്നതിന് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. ഒരുമാസം വരെ സൂക്ഷിക്കാമെന്ന പുതിയ തീരുമാനം കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നതിന് സഹായകമാകുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത് .
അതെ സമയം തിങ്കളാഴ്ച യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും വാക്‌സിന്‍ ഒരുമാസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് അനുമതി നല്‍കിയിരുന്നു.

Related Articles

Back to top button