InternationalLatest

ചര്‍ച്ചകള്‍ക്കായി ബൈഡന്‍ പോളണ്ടിലേയ്ക്ക്

“Manju”

വാഷിംങ്ടണ്‍: യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി യു. എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പോളണ്ടില്‍ വെള്ളിയാഴ്ച പ്രസിഡന്‍റ് ആന്‍ഡ്രെജ് ദുഡയുമായി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുക്രെയ്നില്‍ റഷ്യ നടത്തി കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ ആക്രമണങ്ങളെ യു.എസ് എങ്ങനെ വിലയിരുത്തുന്നുവെന്ന് സഖ്യകക്ഷികളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. ബെല്‍ജിയം സന്ദര്‍ശനത്തിന് ശേഷമായിരിക്കും ബൈഡന്‍റെ നാറ്റോ, ജി -7, യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button