IndiaLatest

ബിബിസി മാതൃകയില്‍ ചാനല്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: ആഭ്യന്തര-അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യന്‍ ശബ്ദമാകാന്‍ പുതിയ ചാനല്‍ തുടങ്ങാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബിബിസി മാതൃകയില്‍ ഡിഡി ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചാനല്‍ ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാകുന്ന ചാനല്‍ തുടങ്ങുന്നതിനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്റ്‌ സഹായം തേടിയിരിക്കുകയാണ് പ്രസാര്‍ ഭാരതി. ഇതിനായി ടെന്‍ഡര്‍ വിജ്ഞാപനം തയ്യാറായി. അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാടും ആഭ്യന്തര വിഷയങ്ങളില്‍ രാജ്യത്തിന്റെ വീക്ഷണകോണിലൂടെയുമായിരിക്കും വാര്‍ത്ത അവതരിപ്പിക്കുക.

പുതിയ ഡിഡി ഇന്റര്‍നാഷണല്‍ ചാനല്‍ ബിബിസി വേള്‍ഡ് പോലുള്ള ഒരു ആഗോള ചാനലാണ് ലക്ഷ്യമിടുന്നതെന്നും ഇത് ഇന്ത്യന്‍ പ്രവാസികള്‍ മാത്രമല്ല, ആഗോള പ്രേക്ഷകരും കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രസാര്‍ ഭാരതി വൃത്തങ്ങള്‍ അറിയിച്ചു.

24 മണിക്കൂര്‍ നീളുന്ന ലോകസര്‍വീസ് സ്ട്രീമുകള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗരേഖ ഒരുക്കുന്ന ചുമതല കണ്‍സല്‍ട്ടന്‍സികള്‍ക്ക് നല്‍കി. ദൂരദര്‍ശന് ആഗോളതലത്തില്‍ സാന്നിധ്യം അറിയിക്കുന്നതിനും ഇന്ത്യയുടെ ശബ്ദം ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിനും വേണ്ടിയാണ് ഡിഡി ഇന്റര്‍നാഷണല്‍ ചാനല്‍ വിഭാവനം ചെയ്യുന്നതെന്ന് താല്പര്യപത്രത്തില്‍ പറയുന്നു.

Related Articles

Back to top button