IndiaLatest

സിനിമ ഛായാഗ്രാഹകന്‍ വി ജയറാം അന്തരിച്ചു

“Manju”

ചെന്നൈ: പ്രശസ്ത ഛായാഗ്രാഹകന്‍ വി ജയറാം അന്തരിച്ചു. പ്രശസ്ത തെലുഗ് സിനിമ ഛായാഗ്രാഹകന്‍ ആയിരുന്ന അദ്ദേഹം നിരവധി പ്രശസ്തമായ മലയാള സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയിടെ അദ്ദേഹത്തിന് കോവിഡ് സ്ഥിരികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചികിത്സയിലിരികക്കേയാണ് അദ്ദേഹത്തിന്റെ മരണം.

തെലുങ്കില്‍ നന്ദമൂരി താരക രാമ റാവു, കൃഷ്ണ, അക്കിനേനി നാഗേശ്വര റാവു, ചിരഞ്ജീവി, മോഹന്‍ ബാബു എന്നീ നായകരുടെ ചിത്രങ്ങളിലും മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങളിലും അദ്ദേഹം ഛായാഗ്രാഹകന്‍ ആയിരുന്നു. മലയാളം, തെലുങ്ക് സിനിമകളില്‍ അദ്ദേഹത്തിന് ഛായാഗ്രഹണത്തിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത മിക്ക സിനിമകളിലും അദ്ദേഹമായിരുന്നു ഛായാഗ്രാഹകന്‍. മലയാളത്തില്‍ 1921, ആവനാഴി, ദേവാസുരം, മൃഗയ എന്നീ സിനിമകളില്‍ അദ്ദേഹം ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തിരുന്നത്. ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം. സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഭാര്യയും മകനും മകളുമുണ്ട്.

Related Articles

Back to top button