IndiaLatest

“ബ്ലാക് ഫംഗസിന്” പിന്നാലെ “വൈറ്റ് ഫംഗസും”

“Manju”

ന്യൂഡല്‍ഹി: മ്യൂക്കോമൈക്കോസിസ് അല്ലെങ്കില്‍ ‘ബ്ലാക്ക് ഫംഗസ്’ രോഗത്തിന് പിന്നാലെ ‘കാന്‍ഡിഡിയസിസ്’ എന്നറിയപ്പെടുന്ന ‘വൈറ്റ് ഫംഗസ്’ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തു. ബീഹാറില്‍ പാട്നയിലെ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ലക്ഷണങ്ങളോടെ എത്തിയ നാല് രോഗികളിലാണ് വൈറ്റ് ഫംഗസ് സ്ഥിരീകരിച്ചത്. ഇവര്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് വൈറ്റ് ഫംഗസ് കണ്ടെത്തിയത്. നാല് പേര്‍ക്കും ആന്റിഫംഗല്‍ മരുന്നുകള്‍ നല്‍കി ചികിത്സ തുടരുകയാണെന്നും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നഖങ്ങള്‍, ചര്‍മ്മം, ആമാശയം, വൃക്ക, മസ്തിഷ്‌കം, സ്വകാര്യ ഭാഗങ്ങള്‍, വായ,ശ്വാസകോശം തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളെ ബാധിക്കുന്നതിനാല്‍ വൈറ്റ് ഫംഗസ് അണുബാധ ബ്ളാക്ക് ഫംഗസിനെക്കാളും അപകടകരമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.

Related Articles

Back to top button