IndiaLatest

കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ച്‌ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രകീര്‍ത്തിച്ച്‌ കേന്ദ്രം. ഓക്‌സിജന്‍ ഫലപ്രദമായി ഉപയോഗിച്ചതിനാണ് അഭിനന്ദനം. അതിനായി ഓക്‌സിജന്‍ നഴ്‌സുമാരെ നിയമിച്ചത് മാതൃകാപരമെന്നും കേന്ദ്രം അറിയിച്ചു. ജില്ലാ കലക്ടര്‍മാരുമായി പ്രധാനമന്ത്രി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.’

അതേസമയം, രാജ്യത്ത് കൊവിഡിനെതിരെ നടക്കുന്നത് ഒരു നീണ്ട യുദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വാക്സിനേഷന്‍ എന്നത് കൂട്ടായ ഒരു ഉത്തരവാദിത്തമാണെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി വാക്സിനെടുക്കുന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു. തന്റെ മണ്ഡലമായ വാരണാസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിച്ചുകൊണ്ട് നടന്ന വെര്‍ച്വല്‍ യോഗത്തിലാണ് മോദി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കൊവിഡ് പ്രതിരോധത്തിനിടെ വാരണാസിയില്‍ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകരെ ഓര്‍ത്ത് അദ്ദേഹം വികാരഭരിതനായി.’വൈറസ് നമ്മില്‍ നിന്ന് ധാരാളം പേരെ തട്ടിയെടുത്തു. കൊവിഡ് മൂലം ജീവന്‍ നഷ്ടമായവരെ ഞാന്‍ വണങ്ങുന്നു. അവരോട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ കൊവിഡ് വന്നവരില്‍ ബ്‌ളാക് ഫംഗസ് എന്ന രോഗം സ്ഥിരീകരിച്ചതായും ഇത് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും മോദി പറഞ്ഞു.

Related Articles

Back to top button