KeralaLatest

മന്മോഹന്‍ ബംഗ്ലാവില്‍ മന്ത്രി ആന്റണി രാജു

“Manju”

തിരുവനന്തപുരം: വിപ്ലവം തുടരും. മന്ത്രി വാഴില്ലെന്ന് പഴിയുള്ള മന്മോഹന്‍ ബംഗ്ലാവില്‍ പുതിയ താമസക്കാരനെത്തുന്നു. മന്ത്രി ആന്റണി രാജു. മന്ത്രിമാര്‍ക്കുള്ള വസതി അനുവദിച്ച്‌ ഉത്തരവ് ഇറങ്ങിയതോടെയാണ് ഇത് വ്യക്തമായത്. തിരുവനന്തപുരം സ്വദേശിയായ ആന്റണി രാജുവിന് മന്മോഹന്‍ ബംഗ്ലാവിനെ പേടിയില്ല എന്നുവേണം കരുതാന്‍. തോമസ് ഐസക്ക് താമസത്തിനായി തിരഞ്ഞെടുത്തത് അന്ധവിശ്വാസത്തെ തകര്‍ത്തെറിഞ്ഞ് വിപ്ലവം ഉണ്ടാക്കാനായിരുന്നു. പിണറായി ഭരണത്തിന് മുമ്പുള്ള ഇടതുസര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ മോന്‍സ് ജോസഫ് വരെ നാല് മന്ത്രിമാര്‍ വരെ മാറി താമസിച്ചിട്ടും രാശിപിഴച്ച വീടാണിത്. മന്മോഹന്‍ ബംഗ്ലാവില്‍ താമസിക്കുന്നവര്‍ പിന്നീട് നിയമസഭ കാണില്ലെന്നാണ് അന്ധവിശ്വാസം. തോമസ് ഐസക്കിന്റെ കാര്യത്തിലും ഇതു സംഭവിച്ചു. പല അതികായകര്‍ക്കും അടിതെറ്റി. 13 നമ്പര്‍ കാറിലും ഇതു തന്നെയാണ് അവസ്ഥ. ഇത്തവണ ഈ കാര്‍ നമ്പര്‍ തന്നെ സര്‍ക്കാര്‍ ഒഴിവാക്കി. അപ്പോഴും മന്മോഹന്‍ ബംഗ്ലാവ് ഒരു മന്ത്രിക്ക് ഏറ്റെടുക്കേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. നറുക്ക് വീണത് ആന്റണി രാജുവിന്. അദ്ദേഹം ഇപ്പോള്‍ ഗതാഗത മന്ത്രിയാണ്.

Related Articles

Back to top button