KeralaLatestMalappuram

വിശക്കുന്നവന് മുന്നിൽ ആഹാരം വിളമ്പുന്നവനാണ് യഥാർത്ഥ വിശ്വാസി – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

 

തെയ്യാല : വിശക്കുന്നവന് മുന്നിൽ ഒരു നേരത്തെയെങ്കിലും ഭക്ഷണം വിളമ്പുന്നവനാണ് യഥാർത്ഥ ദൈവവിശ്വാസിയെന്നും വിശപ്പുരഹിത ഗ്രാമങ്ങൾ സൃഷ്ടിക്കാനാണ് ഓരോ വിശ്വാസിയും ശ്രമിക്കേണ്ടതെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ആഘോഷപരിപാടികളോടനുബന്ധിച്ച് തെയ്യാല ഉപാശ്രമത്തിൽ ഏകദിന സത്സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി . യുദ്ധങ്ങളെക്കാൾ ഭയാനകമായി നാട് നേരിടാൻ പോകുന്ന വലിയ വെല്ലുവിളി പട്ടിണിയാണ്. ലോകത്തിന്റെ പട്ടിണി മാറ്റുന്നതാവണം ആത്മീയത . നവജ്യോതി ശ്രീകരുണാകരഗുരു ആദ്യം പഠിപ്പിച്ചത് അന്നദാനത്തിന്റെ മഹത്വമാണ് . സഹജീവികളോട് ആദ്യം ചോദിക്കേണ്ട ചോദ്യം “ആഹാരം കഴിച്ചോ?” എന്നാണെന്നും സ്വാമി അഭിപ്രായപ്പെട്ടു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച സത്സംഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി സത്സംഗ സന്ദേശം നൽകി. സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി, സ്വാമി ജനനന്മ ജ്ഞാന തപസ്വി , സ്വാമി ജനപുഷ്പൻ ജ്ഞാന തപസ്വി, സ്വാമി ജനസമ്മതന്‍ ജ്ഞാന തപസ്വി, സ്വാമി ജയപ്രിയൻ ജ്ഞാന തപസ്വി, സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി, ബ്രഹ്മചാരിമാരായ ഗിരീഷ്. ഇ, ബിജുമോൻ.,   പി. എം , ചന്ദ്രൻ. പി.എം, പുരുഷോത്തമൻ. എൻ, മോഹനൻ. വി.എ, അജ്ഞലി. സി, ശ്രീലേഷ് ചന്ദ്രൻ, ലീന. കെ, എന്നിവർ സംസാരിച്ചു.

സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വിയുടെ നേതൃത്വത്തില്‍ നടന്ന ഭക്തിഗാനസുധയില്‍ രവീന്ദ്രൻ. പി.ജി, രമണൻ . പി.ജി, ദീപ്തി സലേഷ്, ഷൈജു. വി, മഹിമ.ടി, എന്നിവർ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചു . ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അംഗം ലേഖ . ഇ. കെ സ്വാഗതവും കോർഡിനേഷൻ കമ്മിറ്റി അസിസ്റ്റന്റ് ജനറൽ കൺവീനർ പുരുഷോത്തമൻ . എൻ കൃതജ്ഞതയും പറഞ്ഞു. ആശ്രമത്തിന്റെ സാംസ്കാരിക സംഘടനകളായ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെയും മാതൃമണ്ഡലത്തിന്റെയും മുതിർന്ന പ്രവർത്തകരെ വേദിയിൽ ആദരിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും ശാന്തിഗിരി കോവിഡ് വിജിലൻസ് ടീമിനെയും വേദിയില്‍ അനുമോദിച്ചു. രാവിലെ 8 മണിക്ക് തുടങ്ങിയ സത്സംഗം വൈകിട്ട് 6 ന് സമാപിച്ചു. ഏകദിന സത്സംഗത്തിൽ ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നായി നൂറുകണക്കിന് ഗുരുഭക്തർ കുടുംബസമേതം സംബന്ധിച്ചു.

മെയ് 6 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവഒലി ജോതിർദിനം ആഘോഷങ്ങളുടെ ഭാഗമായാണ് ജില്ലാതല സത്സംഗങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ ( ദേഹവിയോഗം) വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്. വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ മറ്റു ജില്ലകളിലും സത്സംഗങ്ങൾ നടക്കും.

 

Related Articles

Back to top button