KeralaLatest

പന്നി പടക്കം പൊട്ടി കാല്‍പ്പാദത്തിന് പരിക്ക്

“Manju”

മലമ്പുഴ: ആനക്കല്ല് കരടിച്ചോലയ്ക്ക് സമീപം പന്നി പടക്കം പൊട്ടി കാല്‍പ്പാദത്തിന് പരിക്ക്. കരടിച്ചോല കല്ലന്‍പുഴ കുട്ടന്‍ മകന്‍ സുഗതന്‍ (45) നാണ് പരിക്ക് പറ്റിയത്.താമസസ്ഥലത്തു നിന്ന് മാറി കല്ലന്‍ പുഴയുടെ സമീപ പ്രദേശത്തു വെച്ചാണ് പടക്കം പൊട്ടി വലതുകാല്‍പ്പാദത്തിനു പരിക്കുപറ്റിയതെന്നാണ് പ്രാഥമിക വിവരം. ഉടന്‍ സ്വകാര്യ വാഹനത്തില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരിക്കയാണ്.

Related Articles

Check Also
Close
Back to top button