IndiaKeralaLatest

രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ മികച്ച പ്രതിപക്ഷമായാണ്  പ്രവർത്തിച്ചത്: എം ലിജു

“Manju”

കൊച്ചി: മുൻ പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് എം ലിജു. ഏറ്റെടുത്ത ദൗത്യത്തോട്, പ്രസ്ഥാനത്തിനോട്, നൂറു ശതമാനം ആത്മാർത്ഥത പുലർത്തി,പോരാടിയതിനു അഭിനന്ദനങ്ങളെന്നും എം ലിജു പറയുന്നു.
എം ലിജുവിന്റെ കുറിപ്പ്
സമീപകാല കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിപക്ഷ പ്രവർത്തനമാണ് ശ്രീ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ നിയമ സഭയിൽ നടന്നത്. പ്രതിപക്ഷ പ്രവർത്തനം മാധ്യമങ്ങൾ ഉയർത്തികൊണ്ടുവരുന്ന വിഷയങ്ങളെ കേന്ദ്രികരിച്ചെന്ന വാർപ്പ് മാതൃകയ്ക്കപ്പുറത്തു അധികാരത്തിന്റെ രാവണൻ കോട്ടക്കകത്തു നിന്നും തെളിവുകൾ ചികഞ്ഞെടുത്തു രമേശ്‌ ചെന്നിത്തല കൊണ്ടുവന്നതെല്ലാം കാട്ടുകൊള്ളയുടെ നേർ സാക്ഷ്യങ്ങളായിരുന്നു.
മഹാമാരിയുടെ കാലത്തെ അത്യപൂർവമായ രാഷ്ട്രീയ സാഹചര്യത്തിൽ കേരളം സർക്കാർ, പാർട്ടി കർമികത്വത്തിൽ നടന്ന കൊള്ളകൾക്കെതിരെ വിധിയെഴുതിയില്ല എന്നത് കൊണ്ട് നടന്നതൊന്നും അഴിമതിയും തെറ്റുമല്ലാതാകുന്നില്ല, രമേശ്‌ ചെന്നിത്തല പരാജയപെട്ട നേതാവും. അഭിനന്ദനങ്ങൾ രമേശ് ജി, ഏറ്റെടുത്ത ദൗത്യത്തോട്, പ്രസ്ഥാനത്തിനോട്, നൂറു ശതമാനം ആത്മാർത്ഥത പുലർത്തി,പോരാടിയതിന്.

Related Articles

Back to top button