IndiaKeralaLatest

ബഹ്റനിൽ പുതിയ യാത്ര നിയന്ത്രണം പ്രാബല്യത്തില്‍

“Manju”

മനാമ: ഇന്ത്യയില്‍നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വന്നു.ബഹ്റൈന്‍, ജി.സി.സി പൗരന്മാര്‍, ബഹ്റൈന്‍ റെസിഡന്‍സ് വിസയുള്ളവര്‍ എന്നിവര്‍ക്കു മാത്രമാണ് പ്രവേശനം.പുതിയ നിബന്ധനകള്‍ സംബന്ധിച്ച്‌ ഗള്‍ഫ് എയറും അറിയിപ്പ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ഗള്‍ഫ് എയര്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ മുന്‍കൂട്ടിയെടുത്ത ഇ-വിസക്കാര്‍ക്കും വരാന്‍ കഴിയുമെന്നു പറഞ്ഞത് ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. എന്നാല്‍, ശനിയാഴ്ച വീണ്ടും അയച്ച സര്‍ക്കുലറില്‍ ഇ-വിസക്കാര്‍ ഉള്‍പ്പെടെ വിസിറ്റ് വിസക്കാര്‍ക്ക് വരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആറു വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ യാത്ര പുറപ്പെടും മുമ്ബ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.ഇവര്‍ ബഹ്റൈനില്‍ എത്തുേമ്ബാള്‍ വിമാനത്താവളത്തിലും തുടര്‍ന്ന് അഞ്ചാം ദിവസവും 10ാം ദിവസവും കോവിഡ് പരിശോധന നടത്തുകയും വേണം.
ഇതിന് പുറമെ, യാത്രക്കാര്‍ സ്വന്തം താമസ സ്ഥലത്ത് 10 ദിവസം ക്വാറന്‍റീനില്‍ കഴിയണം. ഇവര്‍ സ്വന്തം പേരിലുള്ളതോ അടുത്ത കുടുംബാംഗത്തിെന്‍റയോ താമസ സ്ഥലത്തിെന്‍റയോ രേഖ തെളിവായി ഹാജരാക്കണം.അല്ലെങ്കില്‍, നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എന്‍.എച്ച്‌.ആര്‍.എ) അംഗീകാരമുള്ള ഏതെങ്കിലും ഹോട്ടലില്‍ ക്വാറന്‍റീനില്‍ കഴിയണം.

Related Articles

Back to top button