IndiaKeralaLatest

മറ്റൊരു ദുഖ വാര്‍ത്ത പങ്കുവെച്ച്‌ മേഘ്‌ന രാജ്

“Manju”

ഹൈദരാബാദ്: വളര്‍ത്തു നായ ബ്രൂണോയുടെ മരണത്തിന്റെ വേദനയിലാണ് നടി മേഘ്‌ന രാജ്. ബ്രൂണോയുടെ ചിത്രം പങ്കുവെച്ച ഹൃദയത്തില്‍ തൊടുന്ന കുറിപ്പാണ് നടി പങ്കുവെച്ചരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് മേഘാനയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ മരിച്ചത്. ചിരുവിനെ നഷ്ടമാവുമ്ബോള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. മേഘ്‌ന പിന്നീട് ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു.
‘എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് വിട പറഞ്ഞിരിക്കുന്നു. ജൂനിയര്‍ ചിരു ബ്രൂണോയ്ക്ക് ഒപ്പം കളിയ്ക്കുന്നത്, അവന്റെ പുറത്തു കയറി സവാരി ചെയ്യുന്നതുമൊക്കെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.
ബ്രൂണോ ഇല്ലാത്ത ഈ വീട് പഴയതു പോലെ ആവില്ല. വീട്ടില്‍ വരുന്ന ഓരോരുത്തരും അവനെ തിരക്കും. അവനെ ഞങ്ങള്‍ വളരെയധികം മിസ് ചെയ്യും. എനിക്കറിയാം, നീയിപ്പോള്‍ ചീരുവിനൊപ്പമാണെന്ന്, എപ്പോഴുമെന്ന പോലെ അവനെ ബുദ്ധിമുട്ടിക്കുകയാവുമെന്ന്’.- മേഘ്‌ന കുറിച്ചിരിക്കുന്നു.

Related Articles

Back to top button