India

ഓൺലൈൻ ക്ലാസ്: അദ്ധ്യാപകനെതിരെ പരാതി

“Manju”

ചെന്നൈ : ചെന്നൈയിലെ സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപകൻ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയതായി പരാതി. ഓൺലൈൻ ക്ലാസിനിടെ അൽപ്പ വസ്ത്രധാരിയായി വരികയും പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്നുവെന്ന ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. നിരവധി വിദ്യാർത്ഥികൾ അദ്ധ്യാപകനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തി. സംഭവം വിവാദമായതോടെ അദ്ധ്യാപകനെ സ്‌കൂളിൽ നിന്നും സസ്‌പെന്റ് ചെയ്തു.

ചെന്നൈയിലെ കെകെ നഗർ പിഎസ്ബിബി സ്‌കൂളിലെ കൊമേഴ്‌സ് അദ്ധ്യാപകനായ രാജഗോപാലിനെതിരെയാണ് കുട്ടികൾ ഒന്നടങ്കം പരാതി നൽകിയിരിക്കുന്നത്. ഓൺലൈൻ ക്ലാസിനിടെ തോർത്ത് മാത്രം ധരിച്ചാണ് അദ്ധ്യാപകൻ എത്താറുള്ളത് എന്നും അശ്ലീല ചുവയോടെ സംസാരിക്കും എന്നുമുള്ള ആരോപണങ്ങളാണ് ഉയരുന്നത്. പെൺകുട്ടികൾക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും അവരുടെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്യാറുണ്ട് എന്നും വിദ്യാർത്ഥികൾ പറയുന്നു.

വിദ്യാർത്ഥികൾ അദ്ധ്യാപകനെതിരെ പരാതിയുമായി വന്നതോടെ പിന്തുണയുമായി പൂർവ്വ വിദ്യാർത്ഥികളും രംഗത്തെത്തി. തങ്ങൾ പഠിക്കുന്ന സമയത്തും അദ്ധ്യാപകൻ മോശമായി പെരുമാറിയിരുന്നുവെന്നും മോശം സമീപനത്തോടെ സ്പർശിച്ചിരുന്നെന്നും പൂർവ്വ വിദ്യാർത്ഥികൾ ആരോപിക്കുന്നു. പരാതി നൽകിയാൽ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടികളെ ഇയാൾ ചൂഷണം ചെയ്തത്. സംഭവം വിവാദമായതോടെ അദ്ധ്യാപകനെതിരെ സ്‌കൂൾ അന്വേഷണം പ്രഖ്യാപിച്ചു.

Related Articles

Back to top button