IndiaLatest

കൊറോണക്കെതിരെ പ്രതിരോധ മരുന്ന് വിതരണം; തെറ്റില്ലെന്ന് സര്‍ക്കാര്‍

“Manju”

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണത്ത് കൊറോണ പ്രതിരോധമെന്ന പേരില്‍ മരുന്ന് വിതരണം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ . ബി. ആനന്ദയ്യ എന്നയാളാണ് കൊറോണ ചികിത്സിക്കാന്‍ മരുന്ന് ഫലപ്രദമാണെന്ന് പ്രചരിപ്പിച്ച്‌ ഈ മരുന്ന് ജനങ്ങള്‍ക്ക് നല്‍കുന്നത് .”കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള പരമ്പരാഗത സമ്പ്രദായം തുടരുന്നതില്‍ ഒരു എതിര്‍പ്പും കാട്ടണമെന്ന് തോന്നുന്നില്ല.കുറേ വര്‍ഷങ്ങളായി അദ്ദേഹം അത്തരം പരമ്പരാഗത മരുന്നുകള്‍ തയ്യാറാക്കുന്നു . ആയുര്‍വേദ മരുന്നായി പ്രഖ്യാപിച്ചില്ലെങ്കിലും ഇത് തുടരുന്നതില്‍ എതിര്‍പ്പില്ല, “പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ കുമാര്‍ സിങ്കാല്‍ പറഞ്ഞു.വിവിധ പരിശോധനകള്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, മറ്റ് നടപടിക്രമങ്ങള്‍ എന്നിവയിലൂടെ ഇവയുടെ ഫലപ്രാപ്തി സാധൂകരിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ദോഷകരമായ വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല, – അനില്‍ കുമാര്‍ സിങ്കാല്‍ പറഞ്ഞു.കൃഷ്ണപട്ടണം മരുന്ന് ഇതുവരെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടില്ല . മാത്രമല്ല ഉപയോഗിക്കുന്ന എല്ലാ ചേരുവകളും സുരക്ഷിതമാണെന്ന് കണ്ടെത്തി . സര്‍ക്കാര്‍ നിയോഗിച്ച ടീമുകള്‍ ഇത് ഉപയോഗിച്ച വ്യക്തികളെയും നിരീക്ഷിച്ചതില്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button