IndiaLatest

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘എയര്‍ ഇന്ത്യ’യില്‍ ഇനി ആനുകൂല്യമില്ല

“Manju”

ഡല്‍ഹി ;സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി എയര്‍ ഇന്ത്യ വിമാനത്തില്‍ തന്നെ യാത്ര ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യ വത്കരിക്കുകയും ടാറ്റക്ക് കിഴില്‍ വന്നതോടും കൂടിയാണ് ഈ നിബന്ധന സര്‍ക്കാര്‍ നീക്കിയത്. ഇനി മറ്റേത് വിമാനത്തിലുമെന്നപോലെ മുന്‍കൂര്‍ ടിക്കറ്റെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാം. സ്വകാര്യ ഏജന്‍സികളില്‍നിന്ന് ടിക്കറ്റെടുക്കുന്നതിലൂടെ കമ്മീഷന്‍ ഇനത്തിലും സര്‍ക്കാരിന് അധികചെലവുണ്ടാകും.

അതെ സമയം മുന്‍കൂര്‍ പണംനല്‍കാതെ എയര്‍ ഇന്ത്യയില്‍ ഇനി യാത്രചെയ്യാനാവില്ല. ഇതുവരെയുള്ള ബാധ്യത കൊടുത്തുതീര്‍ക്കാനും ധനമന്ത്രാലയും വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ വ്യവസ്ഥപ്രകാരം എയര്‍ ഇന്ത്യയുടെ സര്‍വീസ് ഇല്ലാത്ത പ്രദേശങ്ങളിലേക്ക് യാത്രചെയ്യുമ്പോള്‍ മാത്രമാണ് മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് എടുക്കാന്‍ അനുവദിച്ചിരുന്നത്.;

എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നിവയുടെ കൗണ്ടറുകളില്‍ നിന്നോ ഐആര്‍സിടിസി, അശോക ട്രാവല്‍സ്, ബല്‍മര്‍ ലോറി ആന്‍ഡ് കോ എന്നീ സ്ഥാപനങ്ങളില്‍ നിന്നോ ടിക്കറ്റ് എടുത്ത് യാത്രചെയ്യണമെന്ന് നവംബര്‍ അഞ്ചിലെ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button