IndiaKeralaLatest

ആദ്യ കോവിഡ് വാക്സിന്‍ സ്വീകരിച്ച വില്യം ഷേക്സ്പിയര്‍ വിടവാങ്ങി

“Manju”

ലണ്ടന്‍: സാഹിത്യലോകത്തെ മുടിചൂടാ മന്നനായ വില്യം ഷേക്സ്പിയര്‍ എന്ന അതികായന്റെ പേര് വീണ്ടും ചരിത്രത്തിലെത്തിച്ച അയല്‍ നാട്ടുകാരനായ മറ്റൊരു ഷേക്സ്പിയര്‍ വിടവാങ്ങി. ആദ്യമായി കോവിഡ് വാക്സിന്‍ സ്വീകരിച്ച പുരുഷന്‍ എന്ന റെക്കോഡുമായാണ് വില്യം ബില്‍ ഷേക്സ്പിയര്‍ 81ാം വയസ്സില്‍ അന്തരിച്ചത്.
നാടകകൃത്തായ ഷേക്സ്പിയറുടെ നാട്ടില്‍നിന്ന് 20 മൈല്‍ അകലെ വാര്‍വിക്ഷയര്‍ താമസക്കാരനായ ഇദ്ദേഹം അന്ന് ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച അതേ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. മസ്തിഷ്കാഘാതമാണ് മരണ കാരണം.
കഴിഞ്ഞ ഡിഡംബര്‍ എട്ടിനായിരുന്നു കവന്‍ററി യൂണിവേഴ്സിറ്റി ആശുപത്രിയില്‍ വെച്ച്‌ ഇദ്ദേഹം വാക്സിന്‍ സ്വീകരിച്ചിരുന്നത്. കുത്തിവെപ്പ് ആഗോള മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. 91കാരിയായ മാര്‍ഗരറ്റ് കീനന്‍ ആയിരുന്നു ആദ്യ വാക്സിന്‍ സ്വീകരിച്ചത്. ഇവര്‍ക്കു തൊട്ടുപിറകെ ഷേക്സ്പിയറും വാക്സിനെടുത്തു.  റോള്‍സ് റോയ്സ് കമ്പനി ജീവനക്കാരനും പാരിഷ് കൗണ്‍സിലറുമായിരുന്നു. ഫോട്ടോഗ്രാഫറായി പ്രശസ്തി നേടിയ അദ്ദേഹം സംഗീത പ്രിയനുമായിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം.

Related Articles

Back to top button