LatestThiruvananthapuram

ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചുനിന്നു

“Manju”

ആറ്റിങ്ങല്‍: ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചുനിന്നു. ആറ്റിങ്ങല്‍ ആലംകോട് പെട്രോള്‍ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം തെറ്റിയ ബസ് രണ്ട് ബൈക്ക് യാത്രികരെ ഇടിക്കുകയും റോഡിന് വശത്തേക്ക് മറിഞ്ഞു മതിലിലിടിച്ച്‌ നില്‍ക്കുകയുമായിരുന്നു.
ആറ്റിങ്ങലില്‍ നിന്ന് കല്ലമ്പലത്തേക്ക് പോകുകയായിരുന്ന ദേവൂട്ടി എന്ന ബസാണ് അപകടത്തില്‍പെട്ടത്. പൂവന്‍പാറ പുളിമൂട് സ്വദേശി ഷൈബു (35) ആയിരുന്നു ബസ് ഡ്രൈവര്‍. വാഹനം ഓടിക്കുന്നതിനിടെ ഇദ്ദേഹത്തിന് അപസ്മാരം ഉണ്ടാകുകയായിരുന്നു. ഇതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ബൈക്കിൽ ഇടിച്ചശേഷം മതിലിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു.
ബസ് ഡ്രൈവറെയും പരിക്കേറ്റ ബൈക്ക് യാത്രികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രികര്‍ക്ക് ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല എന്നാണ് പ്രാഥമിക വിവരം.

Related Articles

Back to top button