IndiaKeralaLatest

സാമ്പത്തിക മാന്ദ്യം : കണക്കുകൾ പുറത്ത് വിട്ട് ആർ ബി ഐ

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥ ചരിത്രത്തിലാദ്യമായി മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന്​ ആര്‍.ബി.ഐ. സാമ്പത്തിക വര്‍ഷത്തി​ന്റെ രണ്ടാം പാദത്തില്‍ ജി.ഡി.പിയില്‍ 8.6 ശതമാനത്തി​ന്റെ ഇടിവുണ്ടാവുമെന്ന കണക്കുകള്‍ പുറത്ത്​ വന്നതോടെയാണ്​ സമ്പദ്​വ്യവസ്ഥ മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന്​ ആര്‍.ബി.ഐ വ്യക്​തമാക്കിയത്​. ഏപ്രില്‍-ജൂണ്‍ കാലയളവിലെ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 23 ശതമാനത്തി​ന്റെ ഇടിവാണ്​ ജി.ഡി.പിയില്‍ രേഖപ്പെടുത്തിയത്​

ആര്‍.ബി.ഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായ മൈക്കിള്‍ പാത്ര ഉള്‍പ്പെടുന്ന സാമ്പത്തികശാസ്​ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. വില്‍പന കുറഞ്ഞ​പ്പോഴും കമ്പനികളുടെ ലാഭമുയരാന്‍ കാരണം ചെലവ്​ ചുരുക്കിയതാണെന്നും ആര്‍.ബി.ഐ വ്യക്​തമാക്കുന്നു. അതേസമയം, വാഹന വില്‍പനയിലെ കണക്കുകളും ബാങ്കുകളുടെ ലിക്വുഡിറ്റിയും ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥയുടെ തിരിച്ച്‌​ വരവ്​ സൂചനകള്‍ നല്‍കുന്നുണ്ടെന്നും ആര്‍.ബി.ഐ വ്യക്​തമാക്കുന്നു. സാമ്പത്തിക വര്‍ഷത്തി​ന്റെ മൂന്നാംപാദത്തില്‍ ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയും ആര്‍.ബി.ഐ പ്രകടിപ്പിക്കുന്നുണ്ട്​. പക്ഷേ, യുറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ കോവിഡി​ന്റെ രണ്ടാം വ്യാപനമുണ്ടാവുന്നത്​ ആഗോള സമ്പദ്​വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുണ്ട്​. ഇതും ഇന്ത്യക്ക് കനത്ത​ തിരിച്ചടി നല്‍കും

Related Articles

Back to top button