Entertainment

കൊവിഡ്: മേജറിന്റെ റിലീസ് മാറ്റിവെച്ചു

“Manju”

ന്യൂഡൽഹി: മുബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന മേജർ എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു. ജൂലൈ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമയുടെ റിലീസ് നീട്ടിവെച്ചത്.

പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. മുൻപൊരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് എല്ലാവരുമിപ്പോൾ കടന്നുപോകുന്നതെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പുറത്തുവിട്ട പോസ്റ്ററിൽ പറയുന്നു. ശശി ടിക്ക സംവിധാനം ചെയ്യുന്ന മേജർ എന്ന ചിത്രത്തിൽ യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത്.

ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. രാജ്യത്ത് 2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്മാരെ രക്ഷിച്ച എൻഎസ്ജി കമാൻഡോയാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. പരിക്കേറ്റ സൈനികനെ രക്ഷിക്കുന്നതിനിടെയാണ് സന്ദീപ് ഉണ്ണികൃഷ്ണൻ വീരമൃത്യു വരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണൻ ജനിച്ചത്. പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറ്റുകയായിരുന്നു.

 

Related Articles

Back to top button