IndiaLatest

പുതിയ കരസേനാ ഉപമേധാവിയായി ലെഫ്റ്റനൻ്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യൻ കരസേനയ്ക്ക് ഇനി പുതിയ ഉപമേധാവി. ലെഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെയാണ് പുതിയ ഉപമേധാവിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി 15ന് കരസേനയുടെ ഉപമേധാവിയായി അദ്ദേഹം ചുമതലയേല്‍ക്കും.

സൈനിക ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫ്, ഇൻഫൻട്രി ഡയറക്ടർ ജനറല്‍ എന്നീ പദവികളില്‍ സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് ഉപേന്ദ്ര ദ്വിവേദി. കൂടാതെ, അദ്ദേഹം രണ്ട് വർഷത്തോളം നോർത്ത് കമാൻഡില്‍ ജോലി ചെയ്തിട്ടുണ്ട്.

നിലവിലുള്ള ലഫ്റ്റനന്റ് ജനറല്‍ എംവി ശുചീന്ദ്ര കുമാറിന് പകരക്കാരനായാണ് ദ്വിവേദി ചുമതലയേല്‍ക്കുക. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ സുപ്രധാന ഘട്ടങ്ങളില്‍ നിർണായക പങ്കുവഹിക്കാൻ ദ്വിവേദിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം, ഈ വർഷം മെയ് 31ന് നിലവിലെ കരസേന മേധാവിയായ മനോജ് പാണ്ഡെ വിരമിക്കുമ്ബോള്‍ ഉപേന്ദ്ര ദ്വിവേദിയെ അടുത്ത കരസേന മേധാവി സ്ഥാനത്തേക്ക് നിയമിക്കുന്നതാണ്. പാകിസ്ഥാൻ, ചൈന അതിർത്തികള്‍ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം നോർത്തണ്‍ കമാൻഡിനാണ്.

Related Articles

Back to top button