KeralaLatest

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി

“Manju”

sureshgopi parayunnu... | അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ല; ബിനീഷ്  കോടിയേരി കേസില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെ പിന്തുണച്ച്‌ നടനും ...

ശ്രീജ.എസ്

കണ്ണൂര്‍: ഇത്രയും വൃത്തികെട്ട ഭരണം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചു. സ്മരണയില്ലാത്ത എല്‍ഡിഎഫ് സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും സുരേഷ് ഗോപി പറയുകയുണ്ടായി. അദ്ദേഹം കണ്ണൂര്‍ തളാപ്പില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

‘സ്മരണ വേണം. സ്മരണ. ആ സ്മരണയില്ലാത്ത ഒരു സര്‍ക്കാരാണ് ഇപ്പോള്‍ ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളോട് സ്മരണയില്ലാത്ത സര്‍ക്കാരിനെ കാലില്‍ പിടിച്ച്‌ തൂക്കിയെടുത്ത് അറബിക്കടലില്‍ എടുത്തടിക്കാനുള്ള ചങ്കൂറ്റമില്ലാതായി പോയി പ്രതിപക്ഷത്തിന്’ സുരേഷ് ഗോപി പറഞ്ഞു.

2016 തെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പത്ത് പേരെ തന്നിരുന്നെങ്കില്‍ സര്‍ക്കാരിനെ ശക്തമായി നേരിടാമായിരുന്നു. ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാന്‍ പാടില്ല. കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷം ഈ സര്‍ക്കാര്‍ ചെയ്തുകൂട്ടിയത് ഇഴ കീറി പരിശോധിക്കണം. അങ്ങനെ വാന്നാല്‍ ജനങ്ങള്‍ക്ക് താമര ചിഹ്നത്തില്‍ മാത്രമെ വോട്ട് ചെയ്യാനാവൂ. മലയാളികള്‍ക്ക് കൈവന്ന ഈ അവസരം ഉത്തരവാദിത്വത്തോടെ വിനിയോഗിക്കണമെന്നും സുരേഷ് ഗോപി ഓര്‍മ്മിപ്പിച്ചു.

Related Articles

Check Also
Close
Back to top button