KeralaLatest

‘നവ്യാ നായരുടെ മകന്‍ അപ്പു’ വായി ആദിത്യന്‍

“Manju”

കൊച്ചി : നവ്യനായരുടെ തിരിച്ചുവരവില്‍ ഒരുങ്ങുന്ന’ഒരുത്തി’യില്‍ ആദിത്യന്‍ നവ്യയുടെ മകനായി വേഷമിടും.അപ്പു എന്നായിരിക്കും ഒരുത്തിയില്‍ ആദിത്യന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര്.
രണ്ട് വര്‍ഷം മുന്‍പ്,മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് തന്റെ വീട് ജപ്തി ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കും,പോലീസുകാര്‍ക്കും മുന്നില്‍ വിലപിക്കുന്ന പത്ത് വയസ്സുകാരന്‍ ആദിത്യന്റെ ചിത്രം,മാദ്ധ്യമ വാര്‍ത്തകളിലൂടെ കേരളത്തിന്റെ നൊമ്പരമായി മാറിയിരുന്നു. 2019 ഒക്ടോബറിലായിരുന്നു കുന്നം കുളത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ആദിത്യന്റെ വീട് ജപ്തി ചെയ്യപ്പെട്ടത്.
ഫേസ് ബുക്ക് പോസ്റ്റ് വഴി നവ്യാ നായര്‍ തന്നെയാണ് ആദിത്യന്‍,ഒരുത്തിയില്‍ തന്റെ മകന്‍ ആയി അഭിനയിക്കുന്നുവെന്ന വിവരം പങ്കു വെച്ചത്.ക്യാമറക്കു മുമ്പില്‍ ആദിത്യന്‍ അവന്റെ ജീവിതം ആടി തിമിര്‍ക്കുന്നത് ഞങ്ങള്‍ വിസ്മയത്തോടെ നോക്കി നിന്നുവെന്നും,വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ് ഒരുത്തിയെന്നും നടി അഭിപ്രായപ്പെട്ടു.
നീണ്ട ഇടവേളക്ക് ശേഷമാണ്‌ നവ്യ നായരുടെ സിനിമാ ലോകത്തേക്കുള്ള തിരിച്ചു വരവ്.
നവ്യ നായര്‍ക്കൊപ്പം വിനായകന്‍,സന്തോഷ് കീഴാറ്റൂര്‍,തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.

Related Articles

Back to top button