IndiaLatest

ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി പടരുന്നു

“Manju”

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുട്ടികളുള്‍പ്പടെ നിരവധി പേര്‍ക്ക് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ സ്‌ഥിരീകരിച്ചു. രാജ്യത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. പല ജില്ലകളിലായി 1500 പേര്‍ക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചിട്ടുള്ളത്.

ഫിറോസബാദ് ജില്ലയില്‍ ഡെങ്കിപ്പനി മൂലം നിരവധി പേര്‍ മരിക്കുകയും കേന്ദ്ര സംഘം നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്‌തു. ഫിറോസബാദില്‍ 61 പേരാണ് ഇതുവെര ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്. ബുധനാഴ്‌ച മാത്രം എട്ട് പേരാണ് മരിച്ചത്. പനി മൂലം 450 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്.

Related Articles

Back to top button