KeralaLatestThiruvananthapuram

കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

“Manju”

 

തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ പൂന്തുറ സ്വദേശികളായ ജോസഫ് (47), സേവ്യര്‍ (55) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ചൊവ്വാഴ്ചയാണ് പൂന്തുറയിലെ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ അപകടത്തില്‍പെട്ടത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വള്ളങ്ങള്‍ തീരത്തേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു. പൂന്തുറ സ്വദേശി ഡേവിഡ്‌സണ്‍ എന്നയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

Related Articles

Back to top button