IndiaInternationalLatest

പാകിസ്താൻ ഭീകരരെ അതിർത്തികടത്തി വിടുന്നു: ജയശങ്കർ

“Manju”

ന്യൂയോർക്ക്: 1947 മുതൽ ഭീകരരെ അതിർത്തികടത്തി വിടുന്ന രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യാ പാകിസ്താൻ അതിർത്തിയിലെ വെടിനിർത്തൽ ഒരു സുപ്രധാന ചുവടുവെയ്പ്പായി കണക്കാക്കുന്നില്ലെന്നും അടിസ്ഥാന പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യാ-പാകിസ്താൻ വിഷയത്തിൽ അമേരിക്കയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ എച്ച്.ആർ. മക്മാസ്റ്ററുമായിട്ടാണ് ഏഷ്യൻ വിഷയങ്ങളുടെ ചർച്ച നടന്നത്. ‘പാകിസ്താനുമായി ഒരു മാസം മുമ്പാണ് ഇന്ത്യ വെടിനിർത്തൽ തീരുമാനത്തിലെത്തിയത്. ഇത് ഒരു നല്ല തീരുമാനമാണ്. എന്നാൽ പ്രശ്‌നങ്ങൾ ഇതിനേക്കാളേറെ രൂക്ഷമാണ്. അവസാനമെന്തായാലും രണ്ട് അയൽരാജ്യങ്ങളാണ് തീരുമാനം എടുക്കേണ്ടത്. 1947 മുതൽ പാകിസ്താൻ ഭീകരത മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത്.’ ജയശങ്കർ വ്യക്തമാക്കി.

ഇന്ത്യയിലേക്ക് ഭീകരർ നുഴഞ്ഞുകയറുന്ന വിഷയം പാകിസ്താൻ ഭരണകൂട നയവുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. ഇതാണ് 1947 മുതലുള്ള പാകിസ്താന്റെ വിദേശനയമെന്നത് നിരാശപ്പെടുത്തുന്നതാണെന്നും ജയശങ്കർ പറഞ്ഞു. എന്തായാലും അതിർത്തിയിൽ വെടിനിർത്തൽ തീരുമാനിച്ചത് സൈനിക മേധാവികളാണ്. നുഴഞ്ഞുകയറ്റം തുടർന്നാൽ വെടിനിർത്തൽ തീരുമാനം പിൻവലിക്കേണ്ടി വരുമെന്നും ജയശങ്കർ വ്യക്തമാക്കി.

Related Articles

Back to top button