KeralaLatestMalappuram

മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസ്.- മന്ത്രി എം എം മണി

“Manju”

ഇടുക്കി: കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതിമന്ത്രി എം.എം മണി. സിപിഎം മുസ്ളീങ്ങളുടെ സംരക്ഷകരാണ്. മലപ്പുറം ജില്ല രൂപീകരിച്ചത് തന്നെ ഇ.എം.എസാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന കോണ്‍ഗ്രസിന്റെ നിലപാടിനെ എം.എം മണി വിമര്‍ശിച്ചു. കോണ്‍ഗ്രസ് വാഗ്‌ദാനം വെറുംബഡായിയാണ്. സുപ്രിംകോടതി പരിഗണനയിലുള‌ള വിഷയത്തില്‍ ആര്‍ക്കും ഇടപെടാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ലീഗിനെതിരായ വിമര്‍ശനം സിപിഎം ഇനിയും തുടരും.തലശേരി ലഹള നടന്ന സമയത്തും മാറാട് കലാപ സമയത്തും ലീഗ് നേതാക്കളാരും തടയാനുണ്ടായില്ലെന്നും ഇടത്‌പക്ഷം മാത്രമാണ് അതിന് തയ്യാറായതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Related Articles

Back to top button