KeralaLatest

ഗാര്‍ഹിക പീഡന പരാതികള്‍ കൂടുന്നത് ആശങ്കാജനകം: പി. സതീദേവി

“Manju”

 

തൃശൂര്‍: ഗാര്‍ഹിക പീഡന പരാതികള്‍ ഏറി വരുന്ന പ്രവണത ആശങ്കാജനകമാണെന്നു വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍വിവാഹപൂര്‍വ കൗണ്‍സിലിംഗുകള്‍ വനിതാ കമ്മീഷന്റെ നേതൃതത്തില്‍ നല്‍കും. ലിംഗനീതി സംബന്ധിച്ച്‌ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ സംസ്ഥാനതല സെമിനാര്‍ അടുത്ത മാസം ജില്ലയില്‍ നടത്തും. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ജാഗ്രതാസമിതികള്‍ക്കു നാലുതലങ്ങളിലായി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞുസര്‍ക്കാര്‍ ഗസറ്റ് ഹൗസില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ ആകെ 57 പരാതികള്‍ പരിഗണിച്ചു. 15 പരാതികള്‍ തീര്‍പ്പാക്കി. നാലു പരാതികള്‍ പോലീസിന്റെ റിപ്പോര്‍ട്ടിനായി നല്‍കി. രണ്ടു പരാതികള്‍ ലീഗല്‍ അഥോറിറ്റിക്കു കൈമാറി. 36 പരാതികള്‍ അടുത്ത അദാലത്തിലേക്കു മാറ്റി. അദാലത്തില്‍ കമ്മീഷന്‍ അംഗമായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. സജിത അനില്‍, അഡ്വ. കെ.. സുനിത, കൗണ്‍സിലര്‍ മാലാ രമണന്‍ എന്നിവര്‍ പങ്കെടുത്തു

 

Related Articles

Back to top button