KeralaLatest

ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍

“Manju”

Alappuzha bypass inauguration; no more waiting for PM says g sudakaran | ആലപ്പുഴ  ബൈപ്പാസ്‌ ഉദ്‌ഘാടനം; പ്രധാനമന്ത്രിയെ ഇനിയും കാത്തിരിക്കാനാവെല്ലെന്ന്‌ ജി  സുധാകരന്‍ ...

ശ്രീജ.എസ്

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍. ഈ സര്‍ക്കാരിന്റെ കാലത്ത് ബൈപ്പാസ് ഉദ്ഘാടനം നടക്കാതിരിക്കാന്‍ ചില കുബുദ്ധികള്‍ ശ്രമിക്കുന്നതായി മന്ത്രി ആരോപിച്ചു. ഉദ്ഘാടനത്തിന് ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ തീയതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചതായി സുധാകരന്‍ പറഞ്ഞു.

ഡിസംബര്‍ മാസം അവസാനം ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. നവംബര്‍ 20ന് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രിക്ക് താത്പര്യം ഉണ്ട് എന്ന് കാണിച്ച്‌ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ കത്ത് ലഭിച്ചിരുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷം അറിയിച്ച്‌ കേന്ദ്രത്തിന് മറുപടി നല്‍കിയിരുന്നു. എന്നാല്‍ രണ്ടു മാസമായിട്ടും ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇനി കാത്തിരിക്കാന്‍ വയ്യ.

അടുത്ത മാസം തന്നെ ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇതിന് പ്രധാനമന്ത്രിയുടെ തീയതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം നിതിന്‍ ഗഡ്കരിക്ക് കത്തയച്ചതായി സുധാകരന്‍ പറഞ്ഞു. ഏപ്രിലില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകും. അങ്ങനെയെങ്കില്‍ ഫെബ്രുവരിയില്‍ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിന് മുന്‍പ് പാലത്തിന്റെ ഉദ്ഘാടനം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

Related Articles

Back to top button