Uncategorized

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി; കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും പങ്കാളികളാകും. ബിഎംഎസ് ഒഴികെയുള്ള എല്ലാ കേന്ദ്ര ട്രേഡ് യൂണിയനും പണിമുടക്കും. കര്‍ഷക സംഘടനകളും പ്രക്ഷോഭത്തിലാണ്. പണിമുടക്കിനു പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം പിസിസികള്‍ക്ക് നിര്‍ദേശം നല്‍കി.

തൊഴിലാളിവിരുദ്ധ തൊഴില്‍ ചട്ടങ്ങളും കര്‍ഷകദ്രോഹ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക,ആദായ നികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും മാസം 7500 രൂപ ധനസഹായം, എല്ലാവര്‍ക്കും മാസം 10 കിലോ സൗജന്യ റേഷന്‍ തുടങ്ങി ഏഴിന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, എണ്ണ- പ്രകൃതിവാതകം, ഊര്‍ജം, തുറമുഖം, കല്‍ക്കരി അടക്കമുള്ള ഖനിമേഖലകള്‍, സിമന്റ്, സ്റ്റീല്‍, തപാല്‍, ടെലികോം, പൊതു-സ്വകാര്യ വാഹനഗതാഗതം, പ്രതിരോധം, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ആശ- അങ്കണവാടി ജീവനക്കാര്‍ തുടങ്ങി എല്ലാവിഭാഗവും പണിമുടക്കില്‍ അണിനിരക്കുമെന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഒരുകോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. പാല്, പത്രം, ടൂറിസം ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തില്ല.

Related Articles

Check Also
Close
Back to top button