International

ഇമോഷൻ ഡിറ്റക്ഷൻ സോഫ്റ്റ് വെയർ പരീക്ഷിച്ച് ചൈന

“Manju”

ബെയ്ജിംഗ് : ഭാവങ്ങളും ചലനങ്ങളും വികാരങ്ങളും പകർത്തുന്ന ഇമോഷൻ ഡിറ്റക്ഷൻ സോഫ്റ്റ് വെയർ ഉയിഗുർ മുസ്ലീങ്ങളിൽ പരീക്ഷിച്ച് ചൈന . സിൻജിയാങ്ങ് പ്രവിശ്യയിലെ സോഫ്റ്റ് വെയർ എഞ്ചിനീയർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് .

താൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഇമോഷൻ ഡിറ്റക്ഷൻ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവൃത്തികളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താനും അദ്ദേഹം വിസമ്മതിച്ചു . എന്നാൽ ഉപകരണം വഴി പകർത്തിയ ഉയിഗുർ മുസ്ലീങ്ങളുടെ അഞ്ച് ചിത്രങ്ങൾ അദ്ദേഹം പുറത്ത് വിട്ടു . പരീക്ഷണശാലകളിലെ എലികളെ പോലെയാണ് ചൈനീസ് സർക്കാർ ഉയിഗുർ മുസ്ലീങ്ങളെ കണക്കാക്കുന്നതെന്നും ,പ്രവിശ്യയിലെ പോലീസ് സ്റ്റേഷനുകളിൽ അടക്കം ഇമോഷൻ ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിച്ചതയും അദ്ദേഹം പറഞ്ഞു.

12 ദശലക്ഷം ഉയിഗുർ മുസ്ലീങ്ങൾ സിൻജിയാങ്ങിലുണ്ട് . ദിനം പ്രതി ഇവർ ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ നിരീക്ഷണത്തിലാണ്. പുനർ വിദ്യാഭ്യാസ കേന്ദ്രം എന്ന പേരിൽ ചൈന തുടങ്ങിയ തടങ്കൽ പാളയത്തിലാണ് ഒരു ദശലക്ഷത്തിലധികം ഉയിഗുർ മുസ്ലീങ്ങളും.

സ്വന്തം രാജ്യം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന വിഘടനവാദികൾ നൂറുകണക്കിന് ആളുകളെ ഭീകരാക്രമണത്തിൽ കൊന്നൊടുക്കുന്നതിനാൽ ഈ മേഖലയിൽ നിരീക്ഷണം ആവശ്യമാണെന്ന് ചൈനീസ് സർക്കാർ പറയുന്നു .

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഉള്ള വിദഗ്ധൻമാരാണ് ഈ ഇമോഷൻ ഡിറ്റക്ഷൻ ക്യാമറയ്ക്ക് പിന്നിൽ . അതിവേഗ ചലന–ഭാവ വിശകലന സംവിധാനം ഒപ്പിയെടുക്കുന്നതാണ് ഈ സംവിധാനം

ഇതു കൂടാതെ പതിവായി പ്രാദേശിക ഉദ്യോഗസ്ഥർക്ക് ഡിഎൻഎ സാമ്പിളുകൾ നൽകണം, ഡിജിറ്റൽ സ്കാനുകൾക്ക് വിധേയരാകണം, സർക്കാർ ആപ്പുകൾ ഡൗൺലോഡ് ചെയ്യണം എന്നീ നിബന്ധനകളും ഉയിഗുറുകൾക്ക് മുന്നിലുണ്ട് .ചൈന പുതുതായി പരീക്ഷിക്കുന്ന ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം പോലും ഉയിഗുറുകളെ തിരിച്ചറിയുന്നതിനായി രൂപകൽപ്പന ചെയ്തതാണെന്ന് യുഎസ് ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ ഐപിവിഎം പറയുന്നു .

Related Articles

Back to top button