IndiaLatest

മാസ്ക് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത ക്രിക്കറ്റ് താരം രാഹുല്‍ ത്രിപാഠിക്ക് പിഴ

“Manju”

പൂനെ: കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ യാത്ര ചെയ്‌തതിന് ക്രിക്കറ്റ് താരം രാഹുല്‍ ത്രിപാഠിക്ക് പിഴ. ലോക്ഡൌണ്‍ സമയത്ത് മാസ്ക് ധരിക്കാതെ കാറില്‍ കറങ്ങിയതിനാണ് ത്രിപാഠിക്ക് പൊലീസ് പിഴ ചുമത്തിയത്. കാറില്‍ താരത്തെ കൂടാതെ മറ്റ്​ മൂന്ന്​ പേര്‍ കൂടി ഉണ്ടായിരുന്നതായും പൊലീസുമായി സഹകരിച്ച താരം മാസ്​ക്​ ധരിച്ച്‌​ പുറത്തിറങ്ങിയ ശേഷം 500 രൂപ പിഴയടച്ചതായും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

ലോക്ഡൗണ്‍ സമയമാണെന്ന കാര്യം പോലും പരിഗണിക്കാതെ ഒരു കാരണവുമില്ലാതെ താരം കാറില്‍ കറങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ചികിത്സ ആവശ്യത്തിനാണ്​ പുറത്തിറങ്ങിയതെന്നാണ്​ ത്രിപാഠി നല്‍കുന്ന വിശദീകരണം.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്​റൈഡേഴ്​സി​ന്റെ മുന്‍നിര താരമാണ് ത്രിപാഠി. ആഭ്യന്തര-രഞ്ജി ക്രിക്കറ്റില്‍ മഹാരാഷ്ട്രക്കായാണ് താരം കളിക്കുന്നത്. കോന്ദ്വയിലെ ഖാഡി മെഷീന്‍ ചൗക്കില്‍ വെച്ച്‌ വെള്ളിയാഴ്ച ഉച്ചക്കാണ് താരത്തിന് പിഴ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button