KeralaLatest

താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെതിരെ നടപടി

“Manju”

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു. മെഡിക്കല്‍ പി.ജി. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി) ടി.എസ്.സീമയെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ആരോഗ്യ വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സീമക്കെതിരെ അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നിന്ന് 2010-ല്‍ ടി.എസ്.സീമ എന്നൊരു വിദ്യാര്‍ഥി പിജി കോഴ്‌സ് വിജയിച്ചിട്ടില്ലെന്ന് വ്യക്തമായി.
സീമ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പരില്‍ മറ്റൊരു വിദ്യാര്‍ഥി വിജയിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് സീമക്കെതിരെ നടപടി സ്വീകരിച്ചത്. ഏഴുവര്‍ഷമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു സീമ.

Related Articles

Back to top button