IndiaKeralaLatest

കാപ്പാട് ബീച്ച്‌ റോഡ് നവീകരണം ഉടന്‍ – മന്ത്രി പി.എ മുഹമ്മദ് റിയാസ്

“Manju”

തിരുവനന്തപുരം: കാപ്പാട് ബീച്ച്‌ റോഡ് നവീകരണ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ തകര്‍ന്ന് കാപ്പാട് ബീച്ച്‌ റോഡ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു.റോഡ് തകര്‍ന്നത് കാപ്പാട് ടൂറിസം മേഖലയെ കൂടി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലൂഫ്ലാഗ്‌ ഡെസ്റ്റിനേഷന്‍ പദവി ലഭിച്ച ടൂറിസം കേന്ദ്രമാണ് കാപ്പാട്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് കീഴിലാണ് റോഡ്. ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച ചെയ്ത റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

Related Articles

Back to top button