KeralaLatest

സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ; മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിര്‍വഹിക്കും

“Manju”

തിരുവനന്തപുരം: പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. സ്‌കൂള്‍ അങ്കണങ്ങളില്‍ ഇത്തവണ കളിചിരികളും കൊച്ചുവര്‍ത്തമാനങ്ങളും കാണില്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകള്‍ ഇത്തവണ പ്രവേശനോത്സവത്തില്‍ പങ്കെടുക്കും. വെര്‍ച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടക്കുക.

ജൂണ്‍ ഒന്നിന് രാവിലെ 8.30 ന് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ എല്‍ പി എസ് സ്‌കൂളില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിര്‍വഹിക്കും. കൊവിഡ് മാനദണ്ഡം പാലിച്ചാകും ചടങ്ങ് നടക്കുക. പരമാവധി 25 പേര്‍ മാത്രമായിരിക്കും പ്രവേശനോത്സവത്തില്‍ പങ്കെടുക്കുക.

ആദ്യ വിദ്യാലയ ദിനത്തിന്റെ ഓര്‍മയ്ക്കായി പ്രീസ്‌കൂള്‍, ഒന്നാംക്ലാസ് വിദ്യാര്‍ഥികള്‍ വീട്ടുമുറ്റത്ത് നാട്ടുമാവിന്‍ തൈകള്‍ നടും. ക്ലാസ്തല പ്രവേശനോത്സവവും നടക്കും. വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ പിടിഎ കമ്മിറ്റികളും സംയോജിച്ചാണ് പരിപാടികള്‍ നടത്തുക.

Related Articles

Back to top button