IndiaKeralaLatest

ആട്ടയില്‍ കീടനാശിനി, വറ്റല്‍മുളകില്‍ എത്തിയോണ്‍., മാരക വിഷാശം കണ്ടെത്തിയത് 200ല്‍ അധികം

“Manju”

കൊച്ചി: സംസ്ഥാനത്തെത്തുന്ന വറ്റല്‍മുളകില്‍ മാരക വിഷാശം അടങ്ങിയതായി കണ്ടെത്തല്‍. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലകളില്‍ നടത്തുന്ന പതിവ് പരിശോധനയിലാണ് വിഷാശം അടങ്ങിയ മുളക് കണ്ടെത്തിയത്.
ഭൂരിഭാഗം ജില്ലകളിലും ഇത്തരത്തിലുള്ള മുളക് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ പരിശോധന ശക്തമാക്കുകയായിരുന്നു.പരിശോധനയില്‍ കഴിഞ്ഞ മാസം മാത്രം സംസ്ഥാനത്ത് 200ല്‍ അധികം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ കീടങ്ങളെ തുരത്താന്‍ ഉപയോഗിക്കുന്ന എത്തിയോണ്‍ എന്ന മാരകമായ കീടനാശിനിയുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഉള്ളില്‍ ചെന്നാല്‍ ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുന്ന കീടനാശിനിയാണ് എത്തിയോണ്‍ അടക്കമുള്ള ഓര്‍ഗാനോ ഫോസ്‌ഫേറ്റുകള്‍.
കീടനാശിനി അമിതമായി ശരീരത്തിലെത്തിയാല്‍ കുട്ടികളില്‍ വളര്‍ച്ചക്കുറവിനും ജനിതക വൈകല്യങ്ങള്‍ക്കും കാരണമാകും. മുതിര്‍ന്നവരില്‍ ഉദരസംബന്ധമായ രോഗങ്ങള്‍, ഛര്‍ദ്ദി, ഉദരവൃണം, രക്തസ്രാവം, നാടീഞരമ്ബുകളുടെയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ഓര്‍മ്മക്കുറവ് ഉണ്ടാകുകയും ചെയ്യും. വറ്റല്‍മുളകിനെ കൂടാതെ പ്രമുഖ ബ്രാന്റിന്റെ ആട്ടയിലും മറ്റൊരു കീടനാശിനി അടങ്ങിയതായും കണ്ടെത്തിയിരുന്നു. ഇത് വയനാടില്‍ നിന്നാണ് കണ്ടെത്തിയത്. ഈ കേസുകള്‍ കോടതി നടപടികള്‍ക്കായി അയച്ചിരക്കുകയാണ്.
‘കേസുകള്‍ കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വറ്റല്‍മുളക് എത്തുന്നത് ആന്ധ്രയില്‍ നിന്നാണ്. ഈ സംസ്ഥാനങ്ങളില്‍ ഒരുകൃഷിയിടത്തില്‍ സീസണുകള്‍ അനുസരിച്ച്‌ പലകൃഷികളും നടത്താറുണ്ട്. ഓരോ കൃഷിയ്ക്കായും ഉപയോഗിക്കുന്ന കീടനാശിനികള്‍ മണ്ണില്‍ കിടക്കുന്നതിനാല്‍ ഓരോ വിളവിലും ഉണ്ടാകുന്ന കീടനാശിനികളുടെ അളവ് കൂടുതലായിരിക്കും. അതിനാല്‍ വാങ്ങുന്ന മുളക് വൃത്തിയായി കഴുകി ഉണക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ ‘

Related Articles

Back to top button