Sports

കൊറോണ വ്യാപനം രൂക്ഷം: കോപ്പാ അമേരിക്ക ഫുട്‌ബോൾ റദ്ദാക്കി

“Manju”

ബ്യൂണസ് അയേഴ്‌സ്: ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന കോപ്പാ അമേരിക്ക ഫുട്‌ബോൾ ടൂർണ്ണമെന്റ് റദ്ദാക്കി. പ്രധാന വേദിയായ അർജ്ജന്റീനയിൽ കൊറോണ വ്യാപിച്ചിരിക്കുന്നതിനാലാണ് മത്സരങ്ങൾ റദ്ദാക്കേണ്ടി വന്നത്. കൊളംബിയയും സംയുക്ത ആതിഥേയത്വം വഹിക്കേണ്ട മത്സരങ്ങൾ ജൂൺ 14-ാം തിയതിയാണ് ആരംഭിക്കാനിരുന്നത്. രണ്ടു ഗ്രൂപ്പുകളിലായി പത്തു രാജ്യങ്ങളാണ് മത്സരിക്കേണ്ടത്. ഗ്രൂപ്പ് എയിൽ ബ്രസീൽ, കൊളംബിയ, ഇക്വാഡോർ, പെറു, വെനെസ്വേല എന്നീ ടീമുകളും ഗ്രൂപ്പ് ബിയിൽ അർജ്ജന്റീന, ബൊളീവിയ, ചിലി, പരാഗ്വേ, ഉറുഗ്വേ എന്നീ ടീമുകളാണുള്ളത്.

സംഘാടകരായ കോൺമേബോലാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ വിവരം ആരാധകരെ അറിയിച്ചത്. നിലവിൽ മത്‌സരങ്ങൾ ഉടൻ ആരംഭിക്കാനികില്ലെന്നും അനുയോജ്യമായ മറ്റൊരു വേദി ഉടൻ കണ്ടെത്തുമെന്നുമാണ് സംഘാടകർ അറിയിക്കുന്നത്. ഫുട്‌ബോൾ ആരാധകർക്കിടയിലും മറ്റ് ഉദ്യോഗസ്ഥർക്കിടയിലും സർവ്വേ നടത്തിയിരുന്നു. 70 ശതമാനം പേരും കൊറോണ വ്യാപന സാഹചര്യത്തിൽ കോപ്പാ അമേരിക്ക ഫുട്‌ബോൾ ടൂർണ്ണമെന്റ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടത്.

Related Articles

Back to top button