‘നട്ടു’വിന് ഥാർ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

‘നട്ടു’വിന് ഥാർ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

“Manju”

ചെന്നൈ: ഇന്ത്യൻ പേസ് ആവേശമായി മാറിയ തമിഴ്‌നാട് താരം നടരാജന് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം. ഓസ്‌ട്രേലിയയിൽ അതിഗംഭീര പ്രകടനം നടത്തിയ ടി.നടരാജനാണ് മഹീന്ദ്ര പുതിയ ഥാർ സമ്മാനിച്ചത്. ഓസ്‌ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ പരമ്പര സമ്മാനിച്ച ആറ് താരങ്ങൾക്കാണ് മഹീന്ദ്രാ ഗ്രൂപ്പ് ചെയർമാൻ ഥാർ സമ്മാനിച്ചത്.

തന്റെ പരിശ്രമങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിരവധി പ്രമുഖരുണ്ടെന്നറിയുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് നടരാജൻ ട്വിറ്ററിലൂടെ പറഞ്ഞു. തനിക്ക് ഥാർ സമ്മാനിച്ച ആനന്ദ് മഹീന്ദ്രയ്ക്ക് ഗാബ ടെസ്റ്റിൽ ധരിച്ച ജേഴ്‌സി തന്റെ കയ്യൊപ്പിട്ട് നൽകുകയാണെന്നും നടരാജൻ പറഞ്ഞു.

ട്വിറ്റിൽ പുതിയ ചുവന്ന നിറത്തിലുള്ള താറിനൊപ്പമുള്ള ചിത്രങ്ങളും നടരാജൻ ചേർത്തിട്ടുണ്ട്. നടരാജന് പുറമേ മുഹമ്മദ് സിറാജ്, ഷാർദ്ദൂൽ ഠാക്കൂർ, വാഷിംഗ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ, നവ്ദീപ് സെയ്‌നി എന്നിവർക്കാണ് ഥാർ സമ്മാനമായി ലഭിച്ചത്.

Related post