InternationalLatest

ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

“Manju”

അബുദാബിയില്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. എന്നാല്‍ സുരക്ഷിതമല്ലാത്ത ഇവയുടെ ഉപയോഗം മൂലം അപകടത്തില്‍പ്പെട്ട് വിവിധ ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ നിര്‍ദേശമാണ് അബുദാബി പോലീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഹെല്‍മെറ്റ്, കൈകാല്‍ മുട്ടുകള്‍ക്കുള്ള കവചം, മുന്നറിയിപ്പ് ലൈറ്റുകള്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് പോലീസ് നിര്‍ദേശിക്കുന്നു. സൈക്കിളുകള്‍ക്കും ഇ-സ്‌കൂട്ടറുകള്‍ക്കുമായി നഗരത്തില്‍ പ്രത്യേക ട്രാക്കുകളുണ്ട്. അവയിലൂടെ മാത്രമേ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കാവു. പാര്‍ക്കുകള്‍ക്കുള്ളിലെ ജോഗിങ് ട്രാക്കുകളില്‍ ഇത്തരം വാഹനങ്ങള്‍ കയറ്റരുതെന്ന് പോലീസിന്റെ മുന്നറിയിപ്പുണ്ട്.

Related Articles

Back to top button