IndiaLatest

വാക്‌സിൻ എടുത്തിട്ടും ഒരേസമയം രണ്ട് കോവിഡ് വകഭേദങ്ങൾ പിടിപെട്ടു

“Manju”

ന്യൂഡൽഹി : കൊറോണ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചയാൾക്ക് രണ്ട് കൊറോണ വകഭേദങ്ങൾ പിടിപെട്ടു. അസമിലെ വനിതാ ഡോക്ടർക്കാണ് കൊറോണയുടെ രണ്ട് വകഭേദങ്ങളും ഒരേസമയം പിടിപെട്ടത്. ആൽഫ, ഡെൽറ്റ എന്നീ വകഭേദങ്ങളാണ് ഡോക്ടർക്ക് ബാധിച്ചത്.

കൊറോണയുടെ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് ഒരു മാസത്തിനിടെയാണ് സംഭവം. ദിബ്രുഗഡിലെ ഐസിഎംആർ റീജണൽ മെഡിക്കൽ റിസേർച്ച് സെന്ററിൽ നടത്തിയ പരിശോധനയിലാണ് ഇരട്ട വൈറസ് ബാധ കണ്ടെത്തിയത്.

തൊണ്ടവേദന, ശരീരവേദന, ഉറക്കമില്ലായ്മ എന്നീ രോഗ ലക്ഷണങ്ങൾ ഡോക്ടർക്ക് ഉണ്ടായിരുന്നു. സാധാരണയായി ഇരട്ട വകഭേദം പിടിപെടുന്ന ഒരാൾക്ക് അപകടകരമായ അവസ്ഥയാണ് ഉണ്ടാകാറുള്ളത്. എന്നാൽ വാക്‌സിന്റെ ഗുണമേന്മ കാരണം രോഗിയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

കൊറോണയുടെ രണ്ട് വകഭേദങ്ങൾ ഒരാളെ ഒരേ സമയം അല്ലെങ്കിൽ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ബാധിക്കുമ്പോഴാണ് ഇരട്ട അണുബാധ ഉണ്ടാകുന്നത്. വിദേശരാജ്യങ്ങളിൽ ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽ ഇത് ആദ്യത്തെ സംഭവമാണെന്ന് വിദഗ്ധർ പറയുന്നു.

Related Articles

Back to top button