IndiaKeralaLatest

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും തിങ്കളാഴ്ച വിരമിക്കുന്നത് 9,205 ഉദ്യോഗസ്ഥര്‍

“Manju”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും തിങ്കളാഴ്ച വിരമിക്കുന്നത് 9,205 ഉദ്യോഗസ്ഥര്‍. കോവിഡ് വ്യാപന ഭീതിയും ലോക് ഡൗണും നിലനില്‍ക്കുന്നതിനിടെയാണ് ഇത്രയും ഉദ്യോഗസ്ഥര്‍ സര്‍കാര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണ സോഫ് റ്റ് വെയറായ സ്പാര്‍ക് പ്രകാരമുള്ള കണക്കാണിത്.എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വിരമിക്കുന്നവരുടെ കണക്ക് ഇതില്‍ ഉള്‍പെടുത്തിയിട്ടില്ല. കോവിഡ് കാലമായതിനാല്‍ ഇത്തവണയും യാത്രയയപ്പില്ലാതെയാണ് എല്ലാവരുടെയും പടിയിറക്കം.

Related Articles

Back to top button