Kerala

യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി ആർ എസ് പി

“Manju”

തിരുവനന്തപുരം: യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്പി. യുഡിഎഫിന്റെ സംഘടനാപരമായ ദൗർബല്യമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമെന്ന് ആർഎസ്പി നേതാവും എംപിയുമായ എൻ കെ പ്രേമചന്ദ്രൻ തുറന്നടിച്ചു. ഇടത് പക്ഷത്തിന്റെ സംഘടനാപരമായ കെട്ടുറപ്പിന് മുന്നിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ ദൗർബല്യം തോൽവിക്ക് കാരണമായി. എൽഡിഎഫിന്റെ സംഘടനാ സംവിധാനത്തെ നേരിടാനുള്ള കെട്ടുറപ്പ് യുഡിഎഫിന് ഇല്ലെന്നും മതമൗലിക ശക്തികളുമായി ഇടതുപക്ഷം തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയതായും പ്രേമചന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, മുന്നണിമാറ്റത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മുന്നണി മാറുന്നത് ആലോചനയിലില്ല. ഓഗസ്റ്റ് 9ന് നേതൃത്വനിരയിലുള്ള 500 പേരുടെ സമ്മേളനം കൊല്ലത്ത് നടത്തുമെന്നും അസീസ് പറഞ്ഞു.

Related Articles

Back to top button