Kollam

ലോക് ഡൗൺ : കൊല്ലം ബൈപാസിൽ ടോൾ പിരിക്കില്ല

“Manju”

കൊല്ലം: കൊല്ലം ബൈപാസിൽ തൽക്കാലം ടോൾ പിരിക്കില്ല. ലോക്ക്ഡൗണിന് ശേഷം വീണ്ടും ചർച്ച ചെയ്ത് തീയതി തീരുമാനിക്കും. പ്രദേശവാസികൾക്കുള്ള ഇളവുകൾ എന്തെല്ലാമെന്ന് അറിയിക്കാനും കരാർ എടുത്ത കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ടോൾ പിരിവ് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ

ലോക് ഡൗണിന് ശേഷം സംസ്ഥാന സർക്കാരിൻ്റെ തീരുമാനം അനുസരിച്ച് ടോൾ പിരിച്ചാൽ മതിയെന്നും ഡിസ്ട്രിക്റ്റ് ഡെവലപ്മെൻ്റ് ഓഫീസറുടെ സാന്നിധ്യത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനം. ലോക് ഡൗൺ കാലയളവിനുള്ളിൽ തദ്ദേശീയരായ ആളുകൾക്കുള്ള പാസ് സംബന്ധിച്ച് ടോൾ കരാർ കമ്പിനി നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ തീരുമാനമായി.

കൊല്ലം ബൈപ്പാസിൽ ഇന്നലെ മുതൽ ടോൾ പിരിവ് നടത്താൻ സ്വകാര്യ കമ്പനി തീരുമാനിക്കുകയായിരുന്നു. ജില്ലാ കളക്ടർക്ക് വാട്ട്സ്ആപ്പ് സന്ദേശം നൽകിയ ശേഷം ഇന്നലെ രാവിലെ ടോൾ പിരിവ് ആരംഭിച്ചു. എന്നാൽ ടോൾ പിരിവ് അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ഒരുവിഭാഗം ആളുകൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. ടോൾ പ്ലാസ സ്ഥിതിചെയ്യുന്ന കുരീപ്പുഴയിൽ ട്രിപ്പിൾ ലോക് ഡൗണായതിനാൽ പ്രശ്നസാധ്യത നിലനിൽക്കും വിധം ടോൾ പിരിവിന് സംരക്ഷണം നൽകാനാകില്ലെന്ന് ദേശീയപാതാ ഉദ്യോഗസ്ഥരോട് പോലീസ് വ്യക്തമാക്കിയതോടെയാണ് ചർച്ച നടത്താൻ ധാരണയായത്.

Related Articles

Back to top button