IndiaKeralaLatest

നിയമസഭയില്‍ രമയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ ജനാധിപത്യത്തോടുള്ള സ്‌നേഹം കൂടി വരുകയാണെന്നു് ഹരീഷ് പേരടി

“Manju”

നിയമസഭയില്‍ കെ കെ രമയ്ക്ക് ജനാധിപത്യത്തെ കാത്ത് സൂക്ഷിക്കുന്ന പ്രതിപക്ഷമാവാന്‍ കഴിയട്ടെയെന്ന് നടന്‍ ഹരീഷ് പേരടി. തന്റെ ഫേസ്ബുക്കിലൂടെ ആയിരുന്നു ഹരീഷിന്റെ പ്രതികരണം. രമയുമായി രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും നിയമസഭയില്‍ അവരുടെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കുമ്പോള്‍ ജനാധിപത്യത്തോടുള്ള സ്‌നേഹം കൂടി വരുകയാണെന്നും ഹരീഷ് കുറിച്ചു.
ഹരീഷ് പേരടിയുടെ വാക്കുകള്‍
എസ്.എഫ്.ഐ. യിൽ രമയോടൊപ്പം പ്രവർത്തിച്ച അനുഭവം എന്റെ ഭാര്യ ബിന്ദു ഇപ്പോഴും സ്നേഹപൂർവ്വം ഓർക്കാറുണ്ട്…ഒഞ്ചിയത്ത് ആദ്യമായി നാടകം കളിക്കാൻ പോയപ്പോൾ നാടകം കളിക്കാൻ ആകെ വേണ്ട സാധനങ്ങളായ ഒരു ബെഞ്ചും,രണ്ട് കസേരയും,ഒരു കുപ്പി വെള്ളവും എനിക്ക് ഒരുക്കി തന്ന പാർട്ടി വേദിയിലെ അമരക്കാരനായ റ്റി.പി. യെയും സ്നേഹപൂർവ്വം ഓർക്കുന്നു..രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ
നിലനിൽക്കുമ്പോളും രമയുടെ ശബ്ദം ഇന്ന് നിയമസഭയിൽ ഉറക്കെ കേൾക്കുമ്പോൾ..അത് ലോകം മുഴുവൻ കാണുമ്പോൾ.. ഞാൻ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്നേഹിക്കുന്നു..രമ സഖാവേ..ജനാധിപത്യത്തെ കാത്തുരക്ഷിക്കാൻ,ഒരു നല്ല പ്രതിപക്ഷമാവാൻ അഭിവാദ്യങ്ങൾ …ലാൽസലാം…

Related Articles

Back to top button