IndiaLatest

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തും; പ്രധാനമന്ത്രി

“Manju”

Will lockdown end? PM Narendra Modi to hold meeting with Chief Ministers  today | News in Malayalam: COVID-19 അതിജീവനം: മുഖ്യമന്ത്രിമാരുമായി  പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്

ശ്രീജ.എസ്

ന്യൂഡല്‍ഹി;പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. . കാര്‍ഷിക മേഖല മെച്ചപ്പെട്ടു. പുതിയ നിയമങ്ങളിലൂടെ കര്‍ഷകരുടെ ലാഭംമുടക്കിയ തടസങ്ങള്‍ ഇല്ലാതെയായി. കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കിട്ടും. പുതിയ നിയമങ്ങളുടെ ഗുണഭോക്താക്കള്‍ കര്‍ഷകരാണ്. കര്‍ഷക മേഖലയില്‍ മാറ്റങ്ങളുണ്ടായെന്നും കര്‍ഷകര്‍ക്ക് മെച്ചമുണ്ടാകുമ്പോള്‍ രാജ്യം വികസിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

2020ല്‍ രാജ്യം ഉയര്‍ച്ച താഴ്‌ചകളിലൂടെ കടന്നുപോയി. സ്ഥിതിഗതികള്‍ വേഗം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. വിദേശ നിക്ഷേപത്തിലടക്കം റെക്കോഡ് നിക്ഷേപമാണ് നടന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതാണ് സര്‍ക്കാരിന്റെ ലക്ഷ്യം

”കാര്‍ഷിക മേഖലയ്ക്കും അനുബന്ധ മേഖലകളായ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷ്യ സംസ്‌കരണം, സംഭരണം, ശീതീകരണം എന്നിവയ്ക്കുമിടയില്‍ ചില മതിലുകളുണ്ടായിരുന്നു. ഇപ്പോള്‍ അവ നീങ്ങിയിരിക്കുന്നു. ഈ പരിഷ്‌കാരങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണിയും സാങ്കേതികവിദ്യയുടെ ഗുണങ്ങളും നിക്ഷേപവും കൊണ്ടുവരാന്‍ സഹായിക്കും. ഇതില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് രാജ്യത്തെ കര്‍ഷകര്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button