InternationalLatest

മെഡിക്കല്‍ ക്യാമ്പ് സെപ്തംബര്‍ 23ന്

“Manju”

കുവൈത്ത് സിറ്റി: കാസര്‍കോടിന്റെ പ്രാദേശിക കൂട്ടായ്മയായ കര്‍മ കുവൈത്ത്, മെട്രോ മെഡിക്കല്‍ കെയറിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 23ന് രാവിലെ ആറുമുതല്‍ ഉച്ചക്ക് ഒന്നുവരെ ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയറിലാണ് ക്യാമ്പ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ടോടുകൂടിയ മെട്രോ മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മെട്രോ മാനേജ്മെന്റ് അറിയിച്ചു. മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ എല്ലാ ശാഖകളിലും ഇത് ഉപയോഗിക്കാന്‍ കഴിയും. ക്യാമ്പല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ +965 6760 3416, 6555 8861, 6684 0333, 6672 4019 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Related Articles

Back to top button