KeralaLatest

ഇന്ന് 18,853 പേര്‍ക്ക് കോവിഡ്, രോഗമുക്തര്‍ 26,569, മരണം 153

“Manju”

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9375 ആയി. ഇന്ന് 26,569 രോഗമുക്തരായി.

Related Articles

Back to top button